നയപ്രഖ്യാപന ശുഷ്‌കമെന്ന് ചെന്നിത്തല; പുതുതായി ഒന്നുമില്ലെന്ന് മുനീര്‍

Posted on: January 22, 2018 1:05 pm | Last updated: January 23, 2018 at 3:59 pm
SHARE

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷം. സമീപകാലത്തുകണ്ട ഏറ്റവും ശുഷ്‌കമായ നയപ്രഖ്യാപനപ്രസംഗമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍ ആയതുകൊണ്ടാകാം പുതിയ പദ്ധതികള്‍ ഒന്നും പ്രഖ്യാപിക്കാതിരുന്നത്. ഓഖി ദുരന്തത്തില്‍ ഗവര്‍ണറെ കൊണ്ട് കള്ളം പറയിച്ചു. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഗവര്‍ണറെക്കൊണ്ട് സ്വന്തം അഭിപ്രായം തന്നെ മാറ്റിപ്പറയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സമഗ്രപുരോഗതി ഉറപ്പാക്കാന്‍ ഒരു പദ്ധതിയുമില്ലെന്നും ഒരു നയവും പുതുതായി പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും കുറ്റപ്പെടുത്തി. ആര്‍ക്കും ഒന്നും കൊടുക്കാനില്ലാത്ത ട്രഷറി എന്തിന് കംപ്യൂട്ടറൈസ് ചെയ്യണമെന്നും മുനീര്‍ ചോദിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here