Connect with us

Kerala

അഭയ കേസ്: മുന്‍ എസ്പി മൈക്കിളിനെ പ്രതിചേര്‍ത്തു

Published

|

Last Updated

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ക്രൈം ബ്രാഞ്ച് എസ്പിയായിരുന്ന കെ ടി മൈക്കിളിനെ കൂടി കേസില്‍ പ്രതി ചേര്‍ത്തു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്. കേസിലെ നാലാം പ്രതിയാണ് മൈക്കിള്‍. ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃകയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍.

ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട മൈക്കിളിന്റെ ഹര്‍ജി കോടതി തള്ളി. മൈക്കിള്‍ അടക്കമുള്ളവരെ പ്രതിയാക്കണമെന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജിയും മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി. തോമസ് അടക്കമുള്ളവരുടെ വീഴ്ചകള്‍ അന്വേഷിക്കണമെന്ന കെ.ടി. മൈക്കിളിന്റെ ഹര്‍ജിയിലുമാണ് കോടതി വാദം കേട്ടത്.

1992 മാര്‍ച്ച് 27നാണു കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടത്. ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈം ബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി. ക്രൈം ബ്രാഞ്ച് എസ്പിയായിരുന്ന കെ ടി മൈക്കിളിനായിരുന്നു അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല. കേസ് 1993 മാര്‍ച്ച് 29ന് സിബിഐ ഏറ്റെടുത്തു. പ്രാഥമിക അന്വേഷണത്തിനിടെ തൊണ്ടിമുതല്‍ ഉള്‍പ്പെടെ നശിപ്പിച്ചുവെന്നാണ് മൈക്കിളിനെതിരായ ആരോപണം. സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ജീവനക്കാരടക്കമുള്ളവരെ പ്രതിയാക്കണമന്നും ഹര്‍ജിയില്‍ ജോമോന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൈക്കിളിനെ മാത്രമാന് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. തൊണ്ടിമുതല്‍ നശിപ്പിക്കപ്പെട്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് ഉത്തരവാദിത്തമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഇടപെടല്‍.

---- facebook comment plugin here -----

Latest