നയപ്രഖ്യാപനത്തില്‍ കേന്ദ്രവിമര്‍ശനം ഒഴിവാക്കി ഗവര്‍ണര്‍; വിവാദം

Posted on: January 22, 2018 12:38 pm | Last updated: January 22, 2018 at 7:16 pm
SHARE

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായ നടന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്ന ഭാഗം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം വായിക്കാതെ ഒഴിവാക്കിയതിനെ ചൊല്ലി വിവാദം. ഫെഡറലിസത്തെ കേന്ദ്രം അട്ടിമറിക്കുന്നുവെന്ന പരാമര്‍ശമാണ് ഗവര്‍ണര്‍ വിട്ടുകളഞ്ഞത്. കേന്ദ്ര പ്രവണത സംസ്ഥാനത്തെ അസ്വസ്ഥമാക്കുന്നുവെന്ന പരാമര്‍ശവും ഗവര്‍ണര്‍ ഒഴിവാക്കി.

അതേസമയം, നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയെന്നും ചില സംഘടനകള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും ക്രമസമാധാനനിലയെക്കുറിച്ച് ഇവര്‍ ദേശീയതലത്തില്‍ ഒരുമാസം നീണ്ട കുപ്രചാരണം നടത്തിയെന്നും ഗവര്‍ണര്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here