Connect with us

National

പ്രധാനമന്ത്രി സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് തിരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് തിരിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദവോസില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്.
ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു എന്നിവരും പ്രധാനമന്ത്രിക്കൊപ്പം സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ചൊവ്വാഴ്ച പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുമെന്നാണ് വിവരം. ഇതിനുശേഷം അദ്ദേഹം സ്വിസ് നേതാക്കളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തും. സമാപനദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ട്രംപും മോദിയും വെവ്വേറെ ദിവസങ്ങളില്‍ എത്തുന്നതിനാല്‍ കൂടിക്കാഴ്ചക്ക സാധ്യതയില്ല. പാക്ക് പ്രധാനമന്ത്രി ഷാഹിദ് കഖാന്‍ അബ്ബാസിയും സമ്മേളനത്തിനെത്തുമെങ്കിലും മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്നാണ് വിവരം.

20 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. 1997ല്‍ നടന്ന സമ്മേളനത്തില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എച്ച്ഡി ദേവഗൗഡ പങ്കെടുത്തിരുന്നു.

Latest