നടി ഭാവന വിവാഹിതയായി

Posted on: January 22, 2018 10:22 am | Last updated: January 22, 2018 at 10:22 am
SHARE

തൃശൂര്‍: നടി ഭാവന വിവാഹിതയായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ താലിചാര്‍ത്തി.

ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാതാരങ്ങള്‍ക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കുമുള്ള വിരുന്ന് ഒരുക്കുന്നുണ്ട്.