Connect with us

National

വിവാദങ്ങള്‍ക്കിടെ ലോയകേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ മരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് തന്നെ വാദം കേള്‍ക്കുന്നത്. സുപ്രധാനമായ കേസ് ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പെട്ട ബഞ്ചിന് കൈമാറിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സുപ്രീം കോടതിയിലെ പൊട്ടിത്തെറിക്ക് പ്രധാന കാരണമായത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ബിഎച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് അന്വേഷിക്കണമെന്നാണ് ആവശ്യം.
കേസിന്റെ വിധി പ്രസ്താവിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് ബി എച്ച് ലോയ 2014 ഡിസംബറില്‍ മരിക്കുന്നത്. പകരം വിധി പ്രസ്താവിച്ച ന്യായാധിപന്‍ അമിത് ഷായെ വെറുതെ വിടുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ടി പൂനാവാല, മാധ്യമ പ്രവര്‍ത്തകനായ ബി ആര്‍ ലോനെ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബഞ്ചില്‍ നാല്‍പ്പത്തിയഞ്ചാമത്തെ ഇനമായാണ് ലോയ കേസ് പരിഗണിക്കുന്നത്.

---- facebook comment plugin here -----

Latest