കാബൂളിലെ ആഡംബര ഹോട്ടലില്‍ വെടിവെപ്പ്; നിരവധി മരണം

Posted on: January 21, 2018 10:56 am | Last updated: January 22, 2018 at 9:38 am
SHARE

കാബൂള്‍; അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ആഡംബര ഹോട്ടല്‍ ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന വെടിവയ്പ്പില്‍. പത്തോളം പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. നിരവധിപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. തോക്കുധാരികളായ അക്രമികള്‍ ഹോട്ടലിലേക്ക് അതിക്രമിച്ചുകയറി ജീവനക്കാരെയും അതിഥികളെയും വെടിവയ്ക്കുകയായിരുന്നെന്നു വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.

നാലുപേരാണ് ആക്രമി സംഘത്തിലുണ്ടായിരുന്നത്. എത്രപേര്‍ കൊല്ലപ്പെട്ടു,കൊല്ലപ്പെട്ടവരെ കുറിച്ചും പരിക്കേറ്റവരെക്കുറിച്ചും ഒദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നൂറോളം അതിഥികള്‍ ഉണ്ടായിരുന്ന ഹോട്ടലിലെ പ്രധാനപ്പെട്ട നിലയിലേക്കാണ് അക്രമികള്‍ അതിക്രമിച്ചു കടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു.

 

ഹെലികോപ്റ്ററില്‍ എത്തിയാണു സൈന്യം ഹോട്ടലിന്റെ അകത്തേക്കു കടന്നത്. ആക്രമികളുമായുള്ള ഏറ്റുമുട്ടല്‍ രാത്രിയില്‍ മണിക്കൂറുകളോളം തുടര്‍ന്നു.