വര്‍ണ മഴ തീര്‍ത്ത് മംസാര്‍ തീരത്ത് കൈറ്റ് ഷോ

Posted on: January 20, 2018 9:44 pm | Last updated: January 20, 2018 at 9:44 pm
SHARE

ദുബൈ: അനേക വര്‍ണങ്ങള്‍ ആകാശത്തു വിരിയിച്ചു മംസാര്‍ തീരത്തു നിന്ന് പറന്നത് നൂറ് കണക്കിന് പട്ടങ്ങള്‍. ഇന്റര്‍നാഷണല്‍ കൈറ്റ് ഷോയുടെ ഭാഗമായാണ് മംസാര്‍ പാര്‍ക്കിനകത്തു തടിച്ചു കൂടിയ കുടുംബങ്ങളുടെയും ഉദ്യാന ആസ്വാദകരുടെയും മനം കവര്‍ന്നു കൊണ്ട് പട്ടങ്ങള്‍ പറന്നത്. ഒപ്പം ഇന്ത്യന്‍ സംഗീതത്തിന്റെ അകമ്പടിയോടെ നൃത്ത വിരുന്നും ഒരുക്കിയിരുന്നു. 500 പേരെയാണ് ഷോയുടെ ഭാഗമായി പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറം 2000ലധികം ആളുകള്‍ ഷോയുടെ ഭാഗമാകുന്നതിന് എത്തുകയായിരുന്നു.

ഇന്ത്യയില്‍ നിന്ന് പ്രഗത്ഭരായ കലാകാരന്മാരാണ് കൈറ്റ് ഷോയുടെ ഭാഗമാകാന്‍ എത്തിയത്. അഹമ്മദാബാദിലെ സംഘത്തിന് 14 രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തതിന് അമേരിക്കന്‍ കൈറ്റ് ഫ്‌ലായേഴ്‌സ് അസോസിയേഷന്റെ പ്രശംസ ലഭിച്ചിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here