കേരളാ മോഡലെന്നത് ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിക്കണം: കാഞ്ചാ ഏലയ്യ

Posted on: January 20, 2018 9:01 pm | Last updated: January 20, 2018 at 9:01 pm

കോഴിക്കോട്: കേരള മോഡലും ഗുജറാത്ത് മോഡലും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലാണ് ഇന്ന് നടക്കുന്നതെന്ന് ദളിത് ചിന്തകന്‍ കാഞ്ച ഏലയ്യ.

കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഇന്ന് കേരള മോഡല്‍ ഉറ്റുനോക്കുന്ന അവസ്ഥയാണ്. കേരള മോഡല്‍ ഉത്തരേന്ത്യയിലടക്കം വ്യാപിപ്പിക്കണമെന്നും കാഞ്ച ഐലയ്യ പറഞ്ഞു.കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘപരിവാര്‍ ഫാസിസത്തിനെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയും പുസ്തക പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അംബേദ്കറുടെയും മാര്‍ക്‌സിന്റെയും ആശയങ്ങള്‍ തമ്മില്‍ ഏറെ സമാനതകളുണ്ടെന്നും ദളിത് സംഘടനകളുമായി ഇടതുപക്ഷം സഹകരിച്ച് മുന്നോട്ടുപോയി വേണം ഫാസിസത്തെ നേരിടാനെന്നും ബിജെപിയുടെ അജണ്ടകളിലെവിടെയും തുല്യത എന്ന ആശയമില്ലെന്നും അദ്ദേഹം പറഞ്ഞു.