അയോഗ്യരാക്കിയ 20 എഎപി എംഎല്‍എമാര്‍ രാഷ്ട്രപതിയെ കാണും

Posted on: January 20, 2018 7:46 pm | Last updated: January 21, 2018 at 3:20 pm

ന്യൂഡല്‍ഹി :തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കിയ 20 എഎപി എംഎല്‍എമാരുടെ ഭാഗം രാഷ്ട്രപതി റാംനാഥ് കോവിന്ദ് കേള്‍ക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ ഈ ആവശ്യവുമായി രാഷ്ട്രപതിയെ കാണുമെന്ന് എഎപി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇരട്ട പ്രതിഫലം പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തിരഞ്ഞടുപ്പു കമ്മിഷന്‍ തയാറായില്ലെന്ന പരാതിയുയര്‍ത്തിയതിനു പിന്നാലെയാണ് ഇതേ ആവശ്യവുമായി എഎപി എംഎല്‍എമാര്‍ രാഷ്ട്രപതിക്കു മുന്നിലെത്തുന്നത്. എഎപി സര്‍ക്കാര്‍ ഡല്‍ഹിയില്‍ ചെയ്യുന്ന സത്യസന്ധമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ നോട്ടമിട്ടിരിക്കുകയാണെന്നും സിസോദിയ ആരോപിച്ചു.

20 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയച്ചുകഴിഞ്ഞ സാഹചര്യത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ നിലപാട് ഇനി നിര്‍ണായകും. ഇത് മുന്നില്‍ കണ്ടാണ് എഎപിയുടെ നീക്കം എഎപിയുടെ നീക്കം.