കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്കു കിരീടം

Posted on: January 20, 2018 7:27 pm | Last updated: January 20, 2018 at 9:11 pm

ഷാര്‍ജ: കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്കു ചാമ്പ്യന്‍ പട്ടം. ഫൈനലില്‍ പാക്കിസ്ഥാനെ രണ്ടു വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 309 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് രണ്ടു വിക്കറ്റു ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നത്. അര്‍ധ സെഞ്ചുറി നേടിയ ദീപക് മാലിക്ക്, അര്‍ജുന്‍ റെഡ്ഡി എന്നിവരുടെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്.

സെമിയില്‍ ബംഗ്ലദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയ്ക്കായിരുന്നു. അഞ്ചാം തവണയാണ് ഇന്ത്യ ലോകകപ്പ് നേടുന്നത്