സുപ്രീം കോടതിയിലേത് വ്യക്തിപരമായ പ്രശ്‌നങ്ങളല്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

Posted on: January 20, 2018 2:49 pm | Last updated: January 20, 2018 at 2:49 pm

കൊച്ചി: സുപ്രീം കോടതിയിലേത് വ്യക്തിപരമായ പ്രശ്‌നങ്ങളല്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. വ്യക്തിപരമായ തിരുത്തലുകളല്ല സംവിധാനത്തിലുള്ള തിരുത്തലുകളാണ് ആവശ്യപ്പെടുന്നതെന്നും വൈകാതെ അത്തരം തിരുത്തലുകള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും കുര്യന്‍ ജോസഫ് പറഞ്ഞു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി ജഡ്ജിമാര്‍ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.