Connect with us

National

ലോയ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ മരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് പരിഗണിക്കും. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണിത്. കേസ് മറ്റൊരു ബഞ്ചിന് വിടണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര നേരത്തെ ആവശ്യപ്പെട്ടിരുന്നു. സുപ്രധാനമായ കേസ് ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പെട്ട ബഞ്ചിന് കൈമാറിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സുപ്രീം കോടതിയിലെ പൊട്ടിത്തെറികള്‍ക്കിടയാക്കിയത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ടിരുന്നത് ബി എച്ച് ലോയയായിരുന്നു. കേസിന്റെ വിധി പ്രസ്താവിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് ബി എച്ച് ലോയ 2014 ഡിസംബറില്‍ മരിക്കുന്നത്. പകരം വിധി പ്രസ്താവിച്ച ന്യായാധിപന്‍ അമിത് ഷായെ വെറുതെ വിടുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു.

ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ടി പൂനാവാല, മാധ്യമ പ്രവര്‍ത്തകനായ ബി ആര്‍ ലോനെ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Latest