Connect with us

National

ഒന്നിന് പത്തെന്ന നിലയില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കും: കേന്ദ്രമന്ത്രി

Published

|

Last Updated

മുംബൈ: അതിര്‍ത്തിയില്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍. ഒരു ബുള്ളറ്റിന് പത്തെന്ന നിലയില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരരെ ഇന്ത്യയിലേക്ക് അയക്കുന്നതും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതുമെല്ലാം പാകിസ്ഥാന്റെ പൊതു സ്വഭാവമായി മാറിയിരിക്കുകയാണ്. ഇതിന് ആഭ്യന്തര വകുപ്പും പ്രതിരോധ വകുപ്പും കാശ്മീര്‍ പോലീസും സംയുക്തമായി മറുപടി നല്‍കണം. ആദ്യത്തെ വെടിയുണ്ട നമ്മളില്‍ നിന്നാകരുത്, എന്നാല്‍ അത് അവരുടെ ഭാഗത്തു നിന്നുണ്ടായാല്‍ ഒന്നിന് പകരം പത്തായി തിരിച്ചു നല്‍കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രണ്ട് ദിവസത്തിനിടെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാരും മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Latest