Connect with us

Kerala

തിരുവനന്തപുരം മേയര്‍ക്ക് വാഹനാപകടത്തില്‍ പരുക്ക്

Published

|

Last Updated

കൊല്ലം: തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന് വാഹനാപകടത്തില്‍ പരുക്കേറ്റു.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കൊല്ലം ഓച്ചിറ വവ്വാക്കാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. അദ്ദേഹത്തെ കൂടാതെ െ്രെഡവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല.

എറണാകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ടു ഒരു വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മേയറുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു യാത്ര. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.