Connect with us

Ongoing News

ചതുരാഷ്ട്ര ഹോക്കി: ന്യൂസിലാന്‍ഡിനെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍

Published

|

Last Updated

വെല്ലിംഗ്ടണ്‍: ഇന്ത്യ ചതുര്‍രാഷ്ട്ര ഇന്‍വിറ്റേഷനല്‍ ഹോക്കി ടൂര്‍ണമെന്റില്‍ ഫൈനലില്‍ കടന്നു. അതിഥേയരായ ന്യൂസിലാന്‍ഡിനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.

ഹര്‍മന്‍പ്രീത് സിംഗ്, ദില്‍പ്രീത് സിംഗ്, മന്‍ദീപ് സിംഗ് എന്നിവര്‍ ഇന്ത്യക്കായി ഗോള്‍വല കുലുക്കി. റിച്ചാര്‍ഡ് ജോയ്‌സ് ന്യൂസിലന്‍ഡിന്റെ ഏക ഗോളിനുടമയായി.

ആദ്യ മത്സരത്തില്‍ ജപ്പാനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യ രണ്ടാം മത്സരത്തില്‍ ബെല്‍ജിയത്തോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ബെല്‍ജിയത്തെ നേരിടും.

 

 

Latest