Connect with us

National

കാറില്‍ രക്തക്കറപറ്റുമെന്ന് പറഞ്ഞു യോഗിയുടെ പോലീസ് കൈയൊഴിഞ്ഞു; വാഹനാപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

Published

|

Last Updated

സഹറാണ്‍പൂര്‍: ഉത്തര്‍പ്രദേശ് പോലീസിന്റെ കണ്ണില്‍ചോരയില്ലാത്ത സമീപനം നഷ്ടമാക്കിയത് രണ്ട് കൗമാരക്കാരുടെ ജീവന്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കൗമാരക്കാരായ വിദ്യാര്‍ഥികളെ കാറില്‍ രക്തക്കറ പുരളുമെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ രക്തംവാര്‍ന്ന് മരിക്കുകയായിരുന്നു.

രാത്രി പട്രോളിംഗിന് ഇറങ്ങിയ ജീവനക്കാരാണ് കാറില്‍ രക്തം പറ്റുമെന്ന് പറഞ്ഞു പരുക്കേറ്റവരെ കൈയൊഴിഞ്ഞത് സഹറാണ്‍പൂരില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥികള്‍ റോഡില്‍ രക്തം വാര്‍ന്ന് കിടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്. പതിനേഴുകാരായ അര്‍പിത് ഖുരാന, സണ്ണി എന്നിവരാണ് അപകടത്തില്‍ പെട്ടത്. അവരുടെ ബൈക്കിന് സമീപം ഇവര്‍ രക്തം വാര്‍ന്ന് കിടക്കുന്നതും വീഡിയോയിലുണ്ട്.

പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്ന് കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ കേണപേക്ഷിച്ചെങ്കിലും ആശുപത്രിയിലെത്തിത്താന്‍ പോലീസ് തയ്യാറായില്ല. പിന്നീട് പ്രാദേശിക പോലീസ് സ്‌റ്റേഷനില്‍നിന്ന് മറ്റൊരു വാഹനമെത്തിച്ചാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സഹാരണ്‍പുര്‍ പോലീസ് മേധാവി പ്രഭാല്‍ പ്രതാപ് സിംഗ് അറിയിച്ചു. മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest