Connect with us

International

ബജറ്റ് പാസ്സായില്ല; അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില്‍

Published

|

Last Updated

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തി ഒരു വര്‍ഷം തികയുന്നതിനിടെ അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക്. ഇന്ന് പുലര്‍ച്ചെ നടന്ന സെനറ്റര്‍മാരുടെ യോഗത്തിലെ വോട്ടെടുപ്പില്‍ ഒരു മാസത്തേക്കുള്ള ബജറ്റ് പാസ്സാക്കാന്‍ കഴിയാതെ പോയതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റിലാണ് ബില്‍ പരാജയപ്പെട്ടത്. സെനറ്റില്‍ 60 വോട്ടുകള്‍ വേണ്ടിടത്ത് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 51 വോട്ടുകള്‍ മാത്രമാണുള്ളത്.

അഞ്ച് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അമേരിക്കയിലെ ഫെഡറല്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനം നിലക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. 2013ല്‍ സമാനമായ പ്രതിസന്ധി 16 ദിവസം നീണ്ടുനിന്നിരുന്നു. എട്ടര ലക്ഷം പേര്‍ക്കാണ് അന്ന് തൊഴില്‍ നഷ്ടപ്പെട്ടത്. ഇത്തവണയും പതിനായിരക്കണക്കിന് സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബജറ്റ് പാസ്സാവാതെ വന്നതോടെ സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടേക്കും. ട്രഷറിയില്‍ നിന്നുള്ള ധനവിനിയോഗം പൂര്‍ണമായും തടസപ്പെടുന്ന അവസ്ഥയാണിപ്പോള്‍.