കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി

Posted on: January 20, 2018 9:45 am | Last updated: January 20, 2018 at 1:14 pm
SHARE

കണ്ണൂര്‍: കൂത്തുപറമ്പ് നെടുംപൊയിലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബിജെപി അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളേയും അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കാക്കയങ്ങാട് ഐ ടി ഐ വിദ്യാര്‍ഥിയായ ചിറ്റാരിപ്പറമ്പ് ആലപറമ്പ് സ്വദേശി ശ്യാം പ്രസാദാണ് (24) വെട്ടേറ്റ് മരിച്ചത്. നെടുംപൊയില്‍ ആട് വളര്‍ത്തല്‍ കേന്ദ്രത്തിന് സമീപം ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശ്യാമിനെ കാറിലെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തിനിടെ ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വീടിന്റെ വരാന്തയില്‍ വെച്ച് വെട്ടുകയായിരുന്നുവത്രെ.സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ മാനന്തവാടി തലപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.