ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

Posted on: January 19, 2018 9:12 pm | Last updated: January 20, 2018 at 9:17 pm
SHARE

ദുബൈ: അബുദാബി ഭരണാധികാരിയുടെ അല്‍ ദഫ്‌റ മേഖലാ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രസന്റ് പ്രസിഡന്റുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ബതീന്‍ അല്‍ നഖീല്‍ പാലസില്‍ കൂടിക്കാഴ്ച നടത്തി.

കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ റൂബി ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന ശൈഖ് സായിദ് ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫറന്‍സില്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദിനെ അല്‍ ഖൈര്‍ ചാരിറ്റി അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഇത് നേരിട്ട് സമ്മാനിക്കാനായിരുന്നു കാന്തപുരമെത്തിയത്. ആഗോളതലത്തില്‍ റെഡ് ക്രസന്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു മര്‍കസ് അവാര്‍ഡിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. യു എ ഇ ദാന വര്‍ഷത്തോടനുബന്ധിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സേവന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ശെഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനെ തിരഞ്ഞെടുത്തതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസഹ്‌രിയും സന്നിഹിതനായിരുന്നു.

 

അബുദാബി ഭരണാധികാരിയുടെ അല്‍ ദഫ്‌റ മേഖലാ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തുന്നു. ഡോ. അബ്ദുല്‍ ഹകീം അസഹ്‌രി സമീപം

LEAVE A REPLY

Please enter your comment!
Please enter your name here