Connect with us

Gulf

ഏഷ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് വിപുലീകരിച്ച് ഖത്വര്‍ എയര്‍വേയ്‌സ്

Published

|

Last Updated

ദോഹ: ഖത്വര്‍ എയര്‍വേയ്സ് വിമനം ഏഷ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് വിപുലീകരണം തുടരുന്നു. ബാങ്കോക്കിലേക്ക് മാര്‍ച്ച് 25 മുതല്‍ സര്‍വീസ് വര്‍ധിപ്പിക്കും. തായ്ലാന്‍ഡിലെ ചിയാങ്മായിയിലേക്ക് കഴിഞ്ഞ വര്‍ഷം സര്‍വീസ് തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി തായ് നഗരമായ പട്ടായയിലേക്ക് ഈ മാസം തന്നെ നേരിട്ട് സര്‍വീസ് തുടങ്ങും. ഫെബ്രുവരിയില്‍ മലേഷ്യയിലെ പെനാന്‍ങിലേക്കും സര്‍വീസ് ആരംഭിക്കും.

ബാങ്കോക്കിലേക്ക് അധിക സര്‍വീസ് തുടങ്ങാനാകുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. വിവിധ ഏഷ്യന്‍നഗരങ്ങളിലേക്ക് യാത്രക്കാര്‍ക്ക് സുഗമമായാ യാത്രാനുഭവമാണ് ഖത്വര്‍ എയര്‍വേയ്സ് ഒരുക്കുന്നത്. പുഞ്ചിരികളുടെ നഗരമായ പട്ടായയിലേക്ക് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ പുതിയ സര്‍വീസ് തുടങ്ങുന്നതിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും ജനപ്രിയ ഡെസ്റ്റിനേഷനുകളിലൊന്നാണ് തായ്ലാന്‍ഡ്.

ഇവിടേക്ക് ഘട്ടംഘട്ടമായി ഖത്വര്‍ എയര്‍വേയ്സ് സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഫുക്കറ്റിലേക്ക് ആഴ്ചയില്‍ പതിനാല് തവണയും ക്രാബിയിലേക്ക് ദിവസവും ചിയാങ്മായിയിലേക്ക് ആഴ്ചയില്‍ നാലു തവണയും സര്‍വീസ് നടത്തുന്നുണ്ട്. ബാങ്കോക്കിലേക്കുള്ള അധികസര്‍വീസ് കൂടിയാകുന്നതോടെ തായിതലസ്ഥാനത്തേക്കുള്ള പ്രതിവാര സര്‍വീസുകളുടെ എണ്ണം 42 ആയി ഉയരും.

 

 

Latest