എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Posted on: January 19, 2018 7:39 pm | Last updated: January 20, 2018 at 11:38 am
SHARE

പേരാവൂര്‍ :കണ്ണൂര്‍ ജില്ലയില്‍ പേരാവൂര്‍ ഗവ. ഐടിഐ വിദ്യാര്‍ഥിയും എബിവിപി പ്രവര്‍ത്തകനുമായ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാംപ്രസാദ് (24) വെട്ടേറ്റു മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാം പ്രസാദിനെ കാറില്‍ പിന്തുടര്‍ന്ന മുഖംമൂടി സംഘമാണ് ആക്രമിച്ചത്. തലശ്ശേരി- കൊട്ടിയൂര്‍ റോഡില്‍ നെടുംപൊയിലിനു സമീപം കൊമ്മേരി ഗവ. ആടു വളര്‍ത്തു കേന്ദ്രത്തിനു സമീപമാണു സംഭവം. ബൈക്ക് തടഞ്ഞു നിര്‍ത്തി ശ്യാംപ്രസാദിനെ ആക്രമിക്കുകയായിരുന്നു

മൂന്നു പേരാണു സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നീട് കാറില്‍ത്തന്നെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. കൂത്തുപറമ്പ് സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ശ്യാംപ്രസാദ് മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു

ശ്യാംപ്രസാദ്നെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നാളെ  കണ്ണൂരില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌

 

LEAVE A REPLY

Please enter your comment!
Please enter your name here