ചെന്നിത്തലക്കെതിരെ പ്രതിഷേധിച്ച യുവാവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

Posted on: January 19, 2018 4:59 pm | Last updated: January 19, 2018 at 9:39 pm
SHARE

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരപന്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ട്ടിനെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.

പരുക്കേറ്റ ആന്‍ഡേഴ്‌സനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് സെക്രട്ട്‌റിയേറ്റിന് സമീപത്തുവച്ചാണ് സംഭവം. യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. സമരപ്പന്തലിനടുത്തുവെച്ച് ഒപ്പമുള്ളവരെ തള്ളിമാറ്റിയ ശേഷമായിരുന്നു മര്‍ദനമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആന്‍ഡേഴ്‌സനെ മര്‍ദിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.