പാക് വെടിവെപ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

Posted on: January 19, 2018 4:35 pm | Last updated: January 19, 2018 at 9:39 pm
SHARE

ജമ്മു: ജമ്മു കശ്മീരില്‍ പാക് പ്രകോപനം തുടരുന്നു. സാമ്പ സെക്ടറിലെ നിയന്ത്രണ രേഖക്ക് സമീപം പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഒരു ജവാന് പരുക്കേറ്റു. ഇദ്ദേഹത്തെ സാമ്പ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ആര്‍എസ് പുര സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സാാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ, പാക് ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാനും ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു.