Connect with us

Kerala

എല്‍ഡിഎഫ് അന്ത്യമടുത്ത് വരുന്ന പാര്‍ട്ടികളുടെ വെന്റിലേറ്ററല്ല: കാനം

Published

|

Last Updated

കോഴിക്കോട്: കെ എം മാണി ഇടതുമുന്നണിയിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ എതിര്‍പ്പ് ശക്തമാക്കി സിപിഐ. അന്ത്യകൂദാശ അടുത്ത് വരുന്ന പാര്‍ട്ടികള്‍ക്ക് വെന്റിലേറ്റര്‍ ആകേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

പുതിയ പാര്‍ട്ടിയെ ക്ഷണിക്കേണ്ട അത്രയും ബലഹീനത എല്‍ഡിഎഫിനില്ല. ഇപ്പോള്‍ തന്നെ ഇടതുമുന്നണിക്ക് നല്ല ഭൂരിപക്ഷം ഉണ്ട്. മുന്നണി വിട്ടവര്‍ക്ക് തിരിച്ച് വരാം, പക്ഷെ അല്ലാത്തവരെ കുറിച്ച് നിലവില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കി.

ഉത്തര കൊറിയയെയും ചൈനയെയും പിന്തുണക്കേണ്ട ആവശ്യം ഇപ്പോള്‍ നമുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ബിഐയുടെ ചെറിയ ബ്രാഞ്ചാണ് മാണിക്കുള്ളതെന്നും കാനം പരിഹസിച്ചു. ആബിഐക്ക് 66 നോട്ടെണ്ണല്‍ യന്ത്രമാണുള്ളത്. മാണിയുടെ വീട്ടില്‍ ഒരെണ്ണമാണുള്ളതെന്നും കാനം പറഞ്ഞു. സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് കാനത്തിന്റെ പ്രതികരണം.

Latest