കാസര്‍കോട് വീട്ടമ്മ കൊലപ്പെട്ട നിലയില്‍

Posted on: January 19, 2018 2:30 pm | Last updated: January 19, 2018 at 2:30 pm
SHARE

കാസര്‍കോട്: പെരിയയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ആയമ്പാറ സ്വദേശിനി സുബൈദ (60) ആണ് കൊല്ലപ്പെട്ടത്. കൈകാലുകള്‍ ബന്ധിച്ചനിലയിലായിരുന്നു മൃതദേഹം.

വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നിട്ടുണ്ടെന്നാണ് വിവരം. മോഷണ ശ്രമത്തിനിടയില്‍ കൊല ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ഉന്നത പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.