Connect with us

National

ഡല്‍ഹിയില്‍ 20 ആംആദ്മി എംഎല്‍എമാരെ അയോഗ്യരാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 20 ആംആദ്മി എംഎല്‍എമാരെ അയോഗ്യരാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. ഇരട്ടപദവി വഹിച്ചുവെന്ന ആരോപണത്തിലാണ് നടപടി. ശിപാര്‍ശ രാഷ്ട്രപതിക്ക് കൈമാറിയിരിക്കുകയാണ്.

വലിയ ഭൂരിപക്ഷമുള്ളതിനാല്‍ ഭരണത്തെ ബാധിക്കില്ലെങ്കിലും നടപടി ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയാണ്. 70 അംഗ നിയമസഭയില്‍ ആംആദ്മിക്ക് നിലവില്‍ 66 എംഎല്‍എമാരാണുള്ളത്. അത് 46 ആയി കുറയും.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ചരിത്രവിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് എംഎല്‍എമാര്‍ ഇരട്ട പ്രതിഫലം പറ്റുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നത്. അധികാരമേറ്റ് ഒരുമാസത്തിനുള്ളില്‍ അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാര്‍ 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചിരുന്നു. പാര്‍ലമെന്ററി സെക്രട്ടറിമാരുടേത് പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതുകൊണ്ട് ഈ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്നയാളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ നേരത്തേ ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തുകയായിരുന്നു.
21 എംഎല്‍എമാര്‍ക്കെതിരെയായിരുന്നു പരാതിയെങ്കിലും, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രജൗരി ഗാര്‍ഡനിലെ എംഎല്‍എ സ്ഥാനം രാജിവച്ച ജര്‍ണൈല്‍ സിങ്ങിനെ കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു.

Latest