Connect with us

Kerala

കോണ്‍ഗ്രസുമായി സഖ്യമാകാം; യെച്ചൂരിക്ക് വിഎസിന്റെ പിന്തുണ; കത്ത് നല്‍കി

Published

|

Last Updated

തിരുവനന്തപുരം: ബിജെപിയെ താഴെയിറക്കാന്‍ വേണമെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിന് മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്റെ പരസ്യ പിന്തുണ. യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു.

ബിജെപിയുടെ ഭരണ തുടര്‍ച്ച തടയണമെന്നും അതിന് പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടിയാണെന്നും വിഎസ് കത്തില്‍ വ്യക്തമാക്കുന്നു.

---- facebook comment plugin here -----

Latest