ശ്രീജിത്തിന്റെ സമരത്തിന് പരിഹാരമുണ്ടാക്കിയത് കേന്ദ്ര സര്‍ക്കാറെന്ന് കുമ്മനം

Posted on: January 19, 2018 1:28 pm | Last updated: January 19, 2018 at 1:28 pm
SHARE

തിരുവനന്തപുരം: ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തിയ സമരത്തിന് പരിഹാരമുണ്ടാക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഇടതു വലത് സര്‍ക്കാരുകള്‍ പരാജയപ്പെട്ടിടത്താണ് കേന്ദ്രസര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയത്. സംസ്ഥാനത്തെ അന്വേഷണ സംവിധാനങ്ങള്‍ അമ്പേ പരാജയമാണ്. അതുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും സിബിഐ അന്വേഷണം ആവശ്യമായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീജിവിന്റെ മരണം അന്വേഷിക്കുമെന്ന് സിബിഐ വിജ്ഞാപനമിറക്കിയിരുന്നു. വിജ്ഞാപനത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതല നിര്‍വഹിക്കുന്ന ഇ പി ജയരാജന്‍ ശ്രീജിത്തിന് കൈമാറുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here