തോമസ് ചാണ്ടിയുടെ ഹരജി: ജസ്റ്റിസ് കുര്യന്‍ ജോസഫും പിന്മാറി

Posted on: January 19, 2018 1:21 pm | Last updated: January 19, 2018 at 7:26 pm
SHARE

ന്യൂഡല്‍ഹി: കൈയേറ്റ ആരോപണത്തില്‍ തനിക്കെതിരെ ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടും ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടും മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് കുര്യന്‍ ജോസഫാണ് പിന്മാറിയത്. ഇത് മൂന്നാം തവണയാണ് ഈ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറുന്നത്. നേരത്തെ, ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെയും ജസ്റ്റിസ് എഎം ഖന്‍വില്‍ക്കറും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
സര്‍ക്കാരിനെതിരെ വ്യക്തിപരമായ ആവശ്യങ്ങളുന്നയിച്ച് മന്ത്രിക്ക് കോടതിയെ സമീപിക്കാനാകില്ല, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു തുടങ്ങിയ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നായിരുന്നു തോമസ് ചാണ്ടിയുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here