Connect with us

National

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജനവാസമേഖലകളെ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ട് സാധാരണക്കാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

പാക്ക് ആക്രമണത്തിന് മറുപടിയായി ബിഎസ്എഫും തിരിച്ചടിച്ചു. ആര്‍എസ് പുര, അമിയ, റാംഗര്‍ എന്നീ മേഖലകളില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് മണിക്കൂറുകളോളം വെടിവെപ്പും ഷെല്ലിങ്ങും നടത്തിയതായി ബിഎസ്എഫ് അറിയിച്ചു. കനത്ത വെടിവയ്പ്പിനെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ആയിരത്തോളം പേര്‍ കുടിയൊഴിയുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു.

ഇന്നലെയും പാക്കിസ്ഥാന്‍ അതിര്‍ത്തിലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ആര്‍എസ് പുരയിലും അര്‍ണിയായിലുമാണ് ആക്രമണം നടത്തിയത്. പാക് വെടിവയ്പിനെ തുടര്‍ന്ന് ഒരു ബിഎസ്എഫ് ജവാനും ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു. പാക്ക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്നലെ ജമ്മു സന്ദര്‍ശിച്ച ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെകെ ശര്‍മ നിര്‍ദേശിച്ചിരുന്നു.

Latest