Connect with us

Kerala

വിജ്ഞാപനം ഇറങ്ങിയതുകൊണ്ട്‌ മാത്രം സമരം അവസാനിപ്പിക്കില്ല: ശ്രീജിത്ത്

Published

|

Last Updated

തിരുവനന്തപുരം: ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം ഇറക്കിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് സഹോദരന്‍ ശ്രീജിത്ത്. സിബിഐ അന്വേഷണ നടപടി തുടങ്ങിയാല്‍ മാത്രം സമരം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇറക്കാന്‍ കഴിയുന്നതായിരുന്നു ഈ ഉത്തരവ്. അതിനാല്‍ സര്‍ക്കാറിന്റെ നടപടികളില്‍ തൃപ്തിയില്ല.
സംസ്ഥാന സര്‍ക്കാര്‍ തന്നോട് അനീതിയാണ് ചെയ്തത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ശ്രീജിത്ത് കുറ്റപ്പെടുത്തി.

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള എം വി ജയരാജന്‍ സമരപ്പന്തലിലെത്തി ശ്രീജിത്തിന് കൈമാറിയിരുന്നു. മുഖ്യമന്ത്രി ശ്രീജിവിന്റെ കുടുംബത്തിന് നല്‍കിയ ഉറപ്പുകള്‍ പാലിച്ചുവെന്ന് ജയരാജന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവ്(25) പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ 2014 മേയ് 21ന് ആണ് മരിച്ചത്. പോലീസിന്റെ ക്രൂര മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്ന് പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.

Latest