ഐ ലീഗില്‍ കോഴവിവാദം

Posted on: January 19, 2018 9:31 am | Last updated: January 19, 2018 at 9:31 am
SHARE

ന്യൂഡല്‍ഹി: ഐ ലീഗില്‍ മത്സരം തോറ്റു കൊടുക്കുന്നതിനുവേണ്ടി തങ്ങളുടെ രണ്ട് താരങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്തതായി മിനര്‍വ പഞ്ചാബ് എഫ് സി ഉടമ രഞ്ജിത് ബജാജ്. കഴിഞ്ഞദിവസം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. എ ഐ എഫ് എഫിനും എ എഫ് സിക്കും ഇതുസംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഇന്ത്യന്‍ താരത്തേയും ഒരു വിദേശ താരത്തേയുമാണ് ആളുകള്‍ ഇത്തരത്തില്‍ സമീപിച്ചതെന്നും പറഞ്ഞ രഞ്ജിത് ബജാജ് താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഐ ലീഗില്‍ നിലവില്‍ 22 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മിനര്‍വ പഞ്ചാബ് എഫ് സി. രണ്ടാംസ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 19 പോയിന്റും. ഇത് ആദ്യമായല്ല ഐ ലീഗില്‍ കോഴ ആരോപണം. 2013ല്‍ മത്സരം തോറ്റ് കൊടുക്കുന്നതിന് മുംബൈ എഫ് സി അധികൃതര്‍ക്കും ഇത്തരത്തില്‍ വാഗ്ദാനമുണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here