Connect with us

International

കണ്ണില്‍ നിന്ന് രക്തം ഒലിക്കുന്ന മാരക രോഗം പടരുന്നു

Published

|

Last Updated

കംബാല: നാശം വിതച്ച എബോള വൈറസിന് പിന്നാലെ ആഫ്രിക്കന്‍ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി പുതിയ വൈറസ് വ്യാപിക്കുന്നു. “ബ്ലീഡിംഗ് ഐ ഫീവര്‍” എന്ന മാരകവും അപൂര്‍വവുമായ രോഗം കഴിക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്നുവെന്ന് ആരോഗ്യ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

ഉഗാണ്ടയില്‍ സമാനരോഗത്തെത്തുടര്‍ന്ന് ഒമ്പത് വയസ്സുകാരി മരിച്ചതായി ലോക ആരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ സുഡാനില്‍ ഇതേ രോഗത്തെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും മാരക രോഗമായി കണക്കാക്കിയിരുന്ന പ്ലേഗിന് ശേഷം അതിലും മാരകമായ രോഗമായാണ് ബ്ലീഡിംഗ് ഐ ഫീവറിനെ ആരോഗ്യ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്.

കടുത്ത പനിക്കൊപ്പം കണ്ണില്‍ നിന്നും മറ്റ് സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം ഒലിക്കുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. ചെള്ളില്‍ നിന്നാണ് രോഗം പടരുന്നതെന്ന വിലയിരുത്തല്‍ വന്നിട്ടുണ്ട്. സാധാരണ പനിക്കൊപ്പം ശരീര വേദന, തലവേദന, ഛര്‍ദി, വയറിളക്കം എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍.
60 പേരില്‍ ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാകുന്നത്. ജാഗ്രതയോടെ ഇവരെ ശ്രുശ്രൂഷിക്കുന്നുണ്ടെന്ന് ലോക ആരോഗ്യ സംഘടനാ വക്താക്കള്‍ അറിയിച്ചു.

Latest