മോദിയും അമിത് ഷായും ഹെഗ്‌ഡെയും ഹിന്ദുവല്ലെന്ന് പ്രകാശ് രാജ്

Posted on: January 18, 2018 10:56 pm | Last updated: January 19, 2018 at 10:49 am
SHARE

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായെയും കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. ഈ മൂന്ന് പേരും ഹിന്ദുക്കളല്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ ചിലര്‍ ആഘോഷിച്ചു. പി എം മോദിയെ പിന്തുടര്‍ന്നവരാണ് മരണം ആഘോഷിച്ചത്.
കൊലപാതകത്തെ പിന്തുണക്കുന്ന ഒരാള്‍ക്ക് ഹിന്ദുവാകാന്‍ കഴിയില്ല. ഭൂമുഖത്ത് നിന്ന് ഒരു മതത്തെ നിഷ്‌കാസനം ചെയ്യണമെന്ന് പറയുന്നയാളാണ് ഹെഗ്‌ഡേ. അത്തരമൊരാള്‍ക്ക് ഹിന്ദുവാകാന്‍ സാധിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്മാവത് വിഷയത്തില്‍ രാജസ്ഥാനിലെ രജപുത്ര വിഭാഗത്തിന്റെ പ്രതിഷേധം മനസ്സിലാക്കാം. എന്നാല്‍, ഗുജറാത്തിലും ഹരിയാനയിലും പ്രശ്‌നമുണ്ടാക്കുന്നവരുടെ ലക്ഷ്യം വേറെയാണെന്നും നടന്‍ പറഞ്ഞു. നടന്‍ വിശാല്‍, സംവിധായകന്‍ ശശിധരന്‍, ദളിത് ആക്ടിവിസ്റ്റ് കാഞ്ച എലയ്യ എന്നിവരും കോണ്‍ക്ലേവില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here