ബ്രാന്‍ഡുകളില്‍ നമ്പര്‍ വണ്‍ എമിറേറ്റ്‌സ്; ഫ്‌ളൈ ദുബൈയും പട്ടികയില്‍

Posted on: January 18, 2018 9:20 pm | Last updated: January 18, 2018 at 9:20 pm
SHARE

ദുബൈ: രാജ്യത്തെ മികച്ച ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനത്ത് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന മികച്ച ബ്രാന്‍ഡ് കണ്ടെത്താനായി യു ഗവ് നടത്തിയ സര്‍വേയിലാണ് എമിറേറ്റ്‌സിനെ തിരഞ്ഞെടുത്തത്. വാട്‌സ്ആപ് രണ്ടാമതും ഐ ഫോണ്‍ മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ വര്‍ഷം 12 മാസങ്ങളിലും എമിറേറ്റ്‌സ് മികച്ച ഉപഭോക്തൃ സംതൃപ്തി നേടി. 500ഓളം ബ്രാന്‍ഡുകളില്‍ നിന്നാണ് യു ഗവ് ഉപഭോക്താക്കളോട് മികച്ചവ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടത്. ആപ്പിള്‍ നാലാമതും ഫെയ്‌സ്ബുക്, സാംസംഗ്, കാരിഫോര്‍, ഗൂഗിള്‍, യൂ ട്യൂബ്, സാംസംഗ് ഗ്യാലക്‌സി എന്നിവയുമാണ് തുടര്‍ സ്ഥാനങ്ങളില്‍.

മികവ് നേടുന്ന ബ്രാന്‍ഡുകളില്‍ ഒന്നാമത് ഐ ഫോണ്‍ ആണ്. സാംസംഗ് ഗ്യാലക്‌സി രണ്ടും നോക്കിയ മൂന്നും സ്ഥാനം നേടി. സാംസംഗ്, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം, ഫ്‌ളൈ ദുബൈ, ഡെറ്റോള്‍, ആപ്പിള്‍, അല്‍ മറായി എന്നിവയാണ് തൊട്ടുപിന്നില്‍.