കരാത്തേയില്‍ വിദഗ്ധ പരിശീലനത്തിനായി സുമേഷ് വീണ്ടും ജപ്പാനിലേക്ക്

Posted on: January 18, 2018 8:44 pm | Last updated: January 18, 2018 at 8:44 pm
SHARE
ജപ്പാനിലേക്ക് പരിശീലനത്തിന് പോകുന്ന ദേശീയ കരാത്തേ റഫറി കെ.സുമേഷ്.

വടക്കഞ്ചേരി: കരാത്തേയില്‍ വിദഗ്ധ പരിശീലനത്തിനും മാസ്റ്റര്‍ ഓഫ് മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കാനും ദേശീയ കരാത്തെ റഫറി ഷിഹാന്‍ കെ.സുമേഷ് വീണ്ടും ജപ്പാനിലേക്ക്.

ഈ മാസം 20 മുതല്‍ 25 വരെ ജപ്പാനിലെ സാനോ ടോച്ചിഗി കെനില്‍ വെച്ച് നടക്കുന്ന പരിശീലനത്തിലാണ് സുമേഷ് പങ്കെടുക്കുന്നത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള ആദ്യത്തെ ദേശീയ കരാത്തേ റഫറിയായ സുമേഷ് കരാത്തേ അസോസിയേഷന്‍ ജില്ലാ ട്രഷററും, സെയ്യുകായ് ഇന്ത്യയുടെ മുഖ്യ പരിശീലകനുമാണ്.

2016ല്‍ ജപ്പാനിലെ ഒക്കി നോവയില്‍ വെച്ച് നടന്ന ലോക കരാത്തെ സെമിനാറില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ ഒരാള്‍ സുമേഷായിരുന്നു. ജില്ലയില്‍ നിന്നും കരാത്തേയുടെ ജന്മസ്ഥലമായ ജപ്പാനില്‍ പോയി പരിശീലനം നേടുന്ന ഏക വ്യക്തി കൂടിയാണ് കെഎസ്ആര്‍ടിസി വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവറുംകൂടിയായ കെ.സുമേഷ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here