Connect with us

Kerala

എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷ 28ലേക്ക് മാറ്റി

Published

|

Last Updated

തിരുവനന്തപുരം: മാര്‍ച്ച് 12ന് നടക്കേണ്ട എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷ 28ലേക്കു മാറ്റി. മാര്‍ച്ച് ഏഴു മുതല്‍ 26 വരെ പരീക്ഷ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.

ഏഴിന് ഒന്നാം ഭാഷ (മലയാളം) പാര്‍ട്ട് ഒന്ന്, എട്ടിന് ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, 13നു മൂന്നാം ഭാഷ (ഹിന്ദി), 14നു ഫിസിക്‌സ്, 19നു കണക്ക്, 21നു കെമിസ്ട്രി, 22നു ബയോളജി, 26ന് സോഷ്യല്‍ സയന്‍സ് എന്നിങ്ങനെയാണു മറ്റു പരീക്ഷകള്‍. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് രണ്ടു വരെ നടക്കും.
മോഡല്‍ പരീക്ഷ ഫെബ്രുവരി 12 മുതല്‍ 21 വരെയാണ്.