അജ്മാനില്‍ നിന്ന് ദുബൈയിലേക്ക് സീപ്ലെയിന്‍ സര്‍വീസ്

Posted on: January 18, 2018 6:34 pm | Last updated: January 18, 2018 at 8:21 pm
SHARE

അജ്മാന്‍: അജ്മാനില്‍ നിന്ന് ദുബൈയിലേക്ക് സീ പ്ലെയിന്‍ സര്‍വീസ് ആരംഭിച്ചു. അജ്മാന്‍ ടൂറിസം ഡെവലപ്‌മെന്റ് ഡിപാര്‍ട്‌മെന്റ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമി ആദ്യ യാത്രയില്‍ സംബന്ധിച്ചിരുന്നു. ഒമ്പത് സീറ്റുള്ള സെസ്‌ന കാരവന്‍ സീപ്ലെയിന്‍ അജ്മാനില്‍ നിന്ന് ദുബൈ ക്രീക്കിലേക്ക് രാവിലെ 8.30ന് യാത്ര തിരിക്കും. 17 മിനുറ്റുകള്‍ കൊണ്ട് പൂര്‍ത്തീകരിക്കുന്ന യാത്രക്ക് 995 ദിര്‍ഹമാണ് നിരക്ക്. താമസക്കാര്‍ക്കും

വിനോദ സഞ്ചാരികള്‍ക്കും 11,500 ദിര്‍ഹം ചിലവില്‍ ജബല്‍ അലി, യാസ് ഐലന്‍ഡ്, റാസ് അല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലേക്ക് വിമാനങ്ങള്‍ ചാര്‍ട് ചെയ്തു യാത്ര പോകുന്നതിന് സൗകര്യമുണ്ട്. സീവിങ്സ് കമ്പനിയുടെ കീഴില്‍ മൂന്ന് എയര്‍ക്രാഫ്റ്റുകളാണ് സര്‍വീസുകള്‍ നടത്തുന്നത്. നിലവില്‍ ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here