പി രാജീവ് വീണ്ടും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

Posted on: January 18, 2018 2:36 pm | Last updated: January 18, 2018 at 2:36 pm

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജീവിനെ വീണ്ടും തിരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് രാജീവിനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

45 അംഗ ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് പേര്‍ പുതുമുഖങ്ങളാണ്. നാല് പേര്‍ വനിതകള്‍. ജില്ലാസമ്മേളനം റാലിയോടെ വന്‍ വൈകുന്നേരം സമാപിക്കും. സമാപനസമ്മേളനം മറൈന്‍ ഡ്രൈവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.