പത്മാവതിന് രാജ്യവ്യാപക റിലീസിംഗിന് സുപ്രീം കോടതി അനുമതി; നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് സ്‌റ്റേ ചെയ്തു

Posted on: January 18, 2018 12:14 pm | Last updated: January 18, 2018 at 8:03 pm

ന്യൂഡല്‍ഹി: പത്മാവത് സിനിമക്ക് നാല് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി റദ്ദാക്കി. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രത്തെ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും ക്രമസമാധാനത്തിന്റെ പേരിലായാലും വിലക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.