Connect with us

Kerala

തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണ സംഘത്തെ മാറ്റി

Published

|

Last Updated

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കൈയേറ്റ ആരോപണത്തില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തെ മാറ്റി. കോട്ടയം യൂനിറ്റിന് പകരം തിരുവനന്തപുരം യൂനിറ്റിനാണ് അന്വേഷണ ചുമതല. വലിയ കുളം- സീറോ ജെട്ടി റോഡ് ക്രമക്കേട് അന്വേഷിക്കുന്ന സംഘത്തെയാണ് മാറ്റിയത്.

ക്രമക്കേടില്‍ തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് ആദ്യ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ആദ്യ സംഘത്തിലെ ആരും പുതിയ അന്വേഷണ സംഘത്തില്‍ ഇല്ല. പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത് സ്വാഭാവിക നടപടിക്രമം ആണെന്ന നിലപാടിലാണ് വിജിലന്‍സ്.