മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

Posted on: January 18, 2018 10:06 am | Last updated: January 18, 2018 at 1:14 pm
SHARE

ന്യൂഡല്‍ഹി: മേഘാലയ, ത്രിപുര, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചന. മൂന്ന് സംസ്ഥാനങ്ങളിലുമായി 60 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.

മേഘാലയയില്‍ കോണ്‍ഗ്രസും ത്രിപുരയില്‍ ഇടതുപക്ഷവും നാഗാലാന്‍ഡില്‍ ബിജെപി- നാഗാ പീപ്പിള്‍സ് ഫ്രണ്ടുമാണ് അധികാരത്തിലുള്ളത്. മാര്‍ച്ച് ആറിന് ത്രിപുര സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയാകും.

മാര്‍ച്ച് 13ന് മേഘാലയ സര്‍ക്കാറിന്റേയും മാര്‍ച്ച് 14ന് നാഗാലാന്‍ഡ് സര്‍ക്കാറിന്റേയും കാലാവധി പൂര്‍ത്തിയാകും. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here