ഐഎസ്എല്‍:കേരള ബ്ലാസ്റ്റേഴ്‌സിനെ ജംഷഡ്പൂര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു

Posted on: January 17, 2018 10:10 pm | Last updated: January 18, 2018 at 10:08 am
SHARE

ജംഷഡ്പുര്‍: കേരള ബ്ലാസ്‌റ്റേഴ്‌സിനെ ജംഷഡ്പൂര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.സീസണിലെ അതിവേഗ ഗോളിലാണ് ജംഷഡ്പൂര്‍ എഫ്‌സി കേരളത്തെ തോല്‍പ്പിച്ചത്.

23ാംസെക്കന്റിലാണ് ജംഷഡ്പൂര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വലകുലുക്കിയത്. അസിം ബിശ്വാസിന്റെ പാസില്‍ ജെറി മാംമിംഗ്താംഗയാണ് ആദ്യ ഗോള്‍ നേടിയത്. 30ാം മിനുട്ടില്‍ അഷിം ബിശ്വാസും ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പരുങ്ങലിലായി. ഇഞ്ചുറി ടൈമില്‍ മാര്‍ക് സിഫ്‌നിയോസ് ബ്ലാസ്‌റ്റേഴ്‌സിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.

വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ജംഷഡ്പൂര്‍ ഏഴാം സ്ഥാനത്തേക്ക് കയറി. 11 മത്സരങ്ങളില്‍ 14 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്ത് തുടരുന്നു.