സുന്നീ ഐക്യനീക്കം സ്വാഗതാര്‍ഹം: ഐ എന്‍ എല്‍

Posted on: January 17, 2018 9:11 pm | Last updated: January 17, 2018 at 9:11 pm

കോഴിക്കോട്: ഇരു വിഭാഗം സമസ്തകളും ഐക്യപ്പെടുന്നതും യോജിച്ചു പ്രവര്‍ത്തിക്കുന്നതും സമുദായത്തിനും പൊതു സമൂഹത്തിനും വളരെ ഗുണകരമാണെന്നും അതിനുള്ള ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ജീവകാരുണ്യ രംഗങ്ങളില്‍ വിശേഷിച്ചും സമുഹത്തിന് വിലപ്പെട്ട സംഭാവനകളര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഇരു വിഭാഗവും യോജിച്ച് നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഹജ്ജ് സബ്‌സിഡി ധൃതി പിടിച്ച് എടുത്തുകളഞ്ഞത് ആര്‍ എസ് എസ് അജന്‍ഡയുടെ ഭാഗമാണെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. വര്‍ക്കിംഗ് പ്രസിഡന്റ് കെ എസ് ഫക്രുദ്ദീന്‍, അഖിലേന്ത്യാ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍, പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, എന്‍ കെ അബ്ദുല്‍ അസീസ്, കെ പി ഇസ്മാഈല്‍ പ്രംസഗിച്ചു.