Connect with us

National

ഒരാഴ്ചക്കകം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ടിടിവി ദിനകരന്‍

Published

|

Last Updated

നീലഗിരി: തമിഴ്‌നാട്ടില്‍ ഒരാഴ്ചക്കകം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് എഐഡിഎംകെ വിമത നേതാവ് ടിടിവി ദിനകരന്‍. നീലഗിരി സന്ദര്‍ശനത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടാണ് ദിനകരന്‍ എംഎല്‍എ ഇക്കാര്യം പറഞ്ഞത്. ജില്ലാ സെക്രട്ടറിമാരുമായി കൂടിയാലോചിച്ചതിന് ശേഷമേ പാര്‍ട്ടികാര്യത്തില്‍ തീരുമാനിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിക്ക് ഏറെ ഇഷ്ടമുള്ള ജില്ലയാണ് നീലഗിരി. രണ്ട് മാസത്തിനുള്ളില്‍ തമിഴ്‌നാട് നിയമസഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരും. തമിഴകത്തെ ജനങ്ങള്‍ തന്നോടൊപ്പമാണെന്നും തിരഞ്ഞെടുപ്പ് ഫലം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Latest