എ ആര്‍ റഹ്മാന്റെ കാല്‍ നൂറ്റാണ്ടത്തെ സംഗീത യാത്ര; ദുബൈയില്‍ ആഘോഷം

Posted on: January 17, 2018 8:46 pm | Last updated: January 17, 2018 at 8:46 pm
SHARE
ദുബൈ ബോളിവുഡ് പാര്‍കില്‍ നടന്ന ചടങ്ങില്‍ എ ആര്‍ റഹ്മാന്‍ സംസാരിക്കുന്നു

ദുബൈ: എ ആര്‍ റഹ്മാന്റെ കാല്‍ നൂറ്റാണ്ടത്തെ സംഗീതയാത്രയുടെ ആഘോഷം ‘ജോര്‍ണി’ ഈ മാസം 26ന് ദുബൈയില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദുബൈ പാര്‍ക്്‌സ് ആന്‍ഡ് റിസോര്‍ട്ടിലാണ് ആഘോഷം. 300 അടി വലിപ്പത്തില്‍ പ്രത്യേകം സജ്ജമാക്കിയ കൂറ്റന്‍ വേദിയിലെ പരിപാടി സംഗീത സാമ്രാട്ടിനുള്ള ആദരം കൂടിയായിരിക്കും. ബ്രദേഴ്‌സ് ഇന്‍ കോര്‍പറേറ്റഡാണ് സംഗീതമേളയൊരുക്കുന്നത്.

പൃഥിരാജ് നായകനാകുന്ന ‘ആടു ജീവിതം’ എന്ന സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിക്കുമെന്ന് എ ആര്‍ റഹ്മാന്‍ വ്യക്തമാക്കി. സംഗീത് ശിവന്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘യോദ്ധ’യിലാണ് റഹ്മാന്‍ ആദ്യമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത്. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. പിതാവ് ആര്‍ കെ ശേഖറിനൊന്നിച്ച് സംഗീത രംഗത്ത് ഹരിശ്രീ കുറിച്ച അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനാകുന്നതിന് മുമ്പ് ഏതാനും മലയാള സിനിമക്കുവേണ്ടി പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here