കൊട്ടിയത്തെ പതിനാലു വയസുകാരന്റെ കൊലപാതകം: അമ്മ കസ്റ്റഡിയില്‍

Posted on: January 17, 2018 7:49 pm | Last updated: January 18, 2018 at 9:18 am
SHARE

പത്തനാപുരം: കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ കൊലപ്പെടുത്തിയത് അമ്മയെന്ന് പോലീസ്. അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകുന്നേരം കുടുംബ വീടിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു. കുണ്ടറ എംജിഡിഎച്ച് എസ് വിദ്യാര്‍ത്ഥിയായ ജിത്തുവാണ് കൊല്ലപ്പെട്ടത്.

വീട്ടുവഴക്കിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ജിത്തുവിനെ കാണാനില്ലായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് ശേഷം കുട്ടിയുടെ അടുത്ത ബന്ധുക്കളെ ഉള്‍പ്പടെ നിരവധിപേരെ പോലീസ് ചോദ്യം ചെയ്തു. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തത്.