നിയമ വിരുദ്ധമായി വാഹനം പാര്‍ക് ചെയ്താല്‍ പിഴ 1000

Posted on: January 17, 2018 2:20 pm | Last updated: January 17, 2018 at 7:23 pm
SHARE

ദുബൈ: നിയമ വിരുദ്ധമായി പാര്‍ക്ക് ചെയ്താല്‍ ഇനി മുതല്‍ ആറു ബ്ലാക്ക് പോയിന്റുകള്‍കൊപ്പം പിഴ 1000. പ്രത്യേകമായി വ്യക്തികള്‍ക്കായി ഒരുക്കിയിട്ടുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, ആംബുലന്‍സുകള്‍ക്കോ പോലീസ് വാഹനങ്ങള്‍ക്കോ ഒരുക്കിയിട്ടുള്ള പാര്‍കിംഗ് കേന്ദ്രങ്ങള്‍, തീ അണക്കുന്നതിന് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍, പരിചരണം ആവശ്യമുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ പാര്‍ക്കിംഗ് ചെയ്താല്‍ പിഴ എര്‍പെടുത്തും.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കഴിഞ്ഞ വര്‍ഷം പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ ഒരുക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. മറ്റുള്ളവര്‍ക്കായി ഒരുക്കിയിട്ടുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കായി ഒരുക്കിയിട്ടുള്ള പാര്‍കിംഗ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതോടെ അവരുടെ യാത്രകള്‍ ദുഷ്‌കരമായി തീരുമെന്ന് റാക് പോലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു. യു എ ഇയിലാകമാനം നിയമ വിരുദ്ധമായ പാര്‍കിംഗ് പ്രവണതകള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ പ്രത്യേക പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിന് ഷാര്‍ജ പോലീസ് 642 പിഴകളാണ് നല്‍കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here