ശ്രീജിവിന്റെ കസ്റ്റഡി മരണം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഗവര്‍ണറെ കണ്ടു

Posted on: January 17, 2018 7:03 pm | Last updated: January 18, 2018 at 9:18 am
SHARE

തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡിമരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടു. ശ്രീജിവിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി അമ്മ രമണി മാധ്യമങ്ങളോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം കേന്ദ്രത്തിന് കൈമാറുമെന്ന് ഉറപ്പുകിട്ടിയതായും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ശ്രീജിവിന്റെ അമ്മ അറിയിച്ചു.